Connect with us

National

ലോക്കപ്പില്‍ ശ്രീക്ക് ഉറക്കമില്ലാ രാത്രികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വാതുവെപ്പ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ശ്രീശാന്തിന് ലോക്കപ്പില്‍ ഉറക്കമില്ലാ രാത്രികള്‍. രണ്ട് ദിവസമായി ശ്രീശാന്ത് ഉറങ്ങിയിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെല്ലിലെ ബാത്ത്‌റൂം ഇഷ്ടപ്പെടാത്തതിനാല്‍ രണ്ട് ദിവസമായിട്ട് കുളിച്ചിട്ടുമില്ലത്രെ. അറസ്റ്റിലായ ആദ്യദിവസം ഭക്ഷണവും നിരസിച്ചു.
ശ്രീശാന്ത് ഒറ്റക്ക് ഒരു ലോക്കപ്പിലാണ് കഴിയുന്നത്. പലപ്പോഴും മൂകനായും വികാരഭരിതനായും കഴിയുന്ന ശ്രീ ചോദ്യം ചെയ്യുമ്പോള്‍ ക്ഷുഭിതനായി പൊട്ടിത്തെറിക്കുകയും കരയുകയും ചെയ്യാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചോദ്യം ചെയ്യാതെ വല്ലതും സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ ശ്രീ ചിരിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest