Connect with us

National

താരങ്ങള്‍ വീണത് അധോലോകത്തിന്റെ ഭീഷണിയില്‍?

Published

|

Last Updated

ന്യൂഡല്‍ഹി: നാളുകള്‍ കഴിയുന്തോറും പുതിയ പുതിയ കഥകളാണ് ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അധോലോകത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് താരങ്ങള്‍ ഒത്തുകളിക്ക് തയ്യാറായതെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രം റിപ്പേര്‍ാട്ട് ചെയ്തു.

അധോലോക നായകരായ ദാവൂദ് ഇബ്‌റാഹീം, ടൈഗര്‍ മേത്തന്‍ എന്നിവരുടെ പേര് പറഞ്ഞാണ് ഡി കമ്പനി യുവതാരങ്ങളെ ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം വാങ്ങി ഒത്തുകളിക്കാന്‍ തയ്യാറാകാത്ത കളിക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അധോലോക ഗുണ്ടകള്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. ഒത്തുകളിക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ഓവര്‍ തുടങ്ങുന്നതിന് മുമ്പ് അജിത് ചാന്ദ്‌ലിയ സിഗ്നല്‍ കാണിക്കാന്‍ മറന്നത് അധോലോകത്തെ ചൊടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സത്യമാണോയെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest