First Gear
എസ് യു വിയുമായി മെഴ്‌സിഡസ് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ എസ് യു വി പ്രേമം വിറ്റ് കാശാക്കാന്‍ മെഴ്‌സിഡസും എത്തുന്നു. താരതമ്യേന കുറഞ്ഞ വിലയില്‍ എന്‍ട്രി ലെവല്‍ സ്‌പോര്‍ടസ്് യൂട്ടിലിറ്റി വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് മെഴ്‌സിഡസ്. അധികം വൈകാതെ തന്നെ ബെന്‍സിന്റെ എസ് യു വികള്‍ നമ്മുടെ നമ്മുടെ നിരത്തുകള്‍ കീഴടക്കുന്നത് കാണേണ്ടിവരും.
ഷാന്‍ഹായ് ഓട്ടോഷോയില്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് അവതരിപ്പിച്ച ജി എല്‍ എ യാണ് എന്‍ട്രി ലെവല്‍ എസ് യു വി ആയി ഇന്ത്യയിലെത്തുകയെന്നാണ് കരുതുന്നത്. 25 ലക്ഷം രൂപയായിരിക്കും വിലയെന്നാണ് അറിയുന്നത്. ബി എം ഡബ്ല്യൂ എകസ് വണ്‍ , ഓഡി ക്യൂ ത്രീ തുടങ്ങിയവക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കാനാണ് മെഴ്‌സിഡസ് ഒരുങ്ങുന്നത്.
---- facebook comment plugin here -----