National
ചത്തീസ് ഗഡില്‍ നക്‌സലാക്രമണം; ഒന്‍പത് മരണം

രാജ്പൂര്‍: ചത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നക്‌സലുകളും സുരക്ഷാഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പ്രദേശവാസികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് മരിച്ചത്.
സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ ദേവപ്രകാശ് ആണ് മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍. സംഭവത്തില്‍ മാവോയിസ്റ്റുകള്‍ ഒന്നും മരിച്ചതായി റിപ്പോര്‍ട്ടില്ല. നക്‌സലുകളുടെ ഒളിത്താവളം നശിപ്പിച്ചതായി സുരക്ഷാസേന അവകാശപ്പെട്ടു.
ഒരു വര്‍ഷം മുന്‍പ് മാവോയിസ്റ്റ് ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ട അതേ പ്രദേശത്തു തന്നെയാണ് ഇപ്പോഴും ആക്രമണം ഉണ്ടായിരിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----