Connect with us

National

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടേണ്ടത് മേഖലയുടെ വികസനത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനീസ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അതിര്‍ത്തി തര്‍ക്കം എന്തുവിലകൊടുത്തും പരിഹരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക കരാറുകളും വിസയിളവ് സമ്പന്ധിച്ച ധാരണകളുമടക്കം എട്ട് സുപ്രധാന കരാറുകള്‍ ഇരുനേതാക്കളും ഒപ്പുവെച്ചു.