International
നിതാഖാത്: എക്‌സിറ്റിനുള്ള നടപടികള്‍ തുടങ്ങി
ദുബൈ: നിതാഖാത് നിയമം നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സഊദി വിടുന്നവര്‍ക്ക് എക്‌സിറ്റ് രേഖകള്‍ നല്‍കുന്നതിനും രേഖകളുടെ പരിശോധനക്കുമുള്ള നടപടിക്രമങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ തുടക്കമായി. അടിയന്തര രേഖകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട 12000 അപേക്ഷകളാണ് ആദ്യതവണ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ തീര്‍പ്പാക്കുന്നത്. സഊദിയിലെ മറ്റ് കേന്ദ്രങ്ങളിലെ രേഖാ പരിശോധനക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയക്രമം പിന്നീട് അറിയിക്കുമെന്ന് എംബസി വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. നിതാഖാതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിനിലനില്‍ക്കെ 60,000 അപേക്ഷകളാണ് വിവിധ കേന്ദ്രങ്ങളിലായി വന്നിരിക്കുന്നത്.
---- facebook comment plugin here -----