Connect with us

National

ഐ പി എല്‍ മത്സരങ്ങള്‍ തുടരാമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശേഷിക്കുന്ന ഐ പി എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കളു തുടരാമെന്ന് വ്യക്തമാക്കിയ കോടതി കുറ്റക്കാരായ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി സി സി ഐ യോട് ആവശ്യപ്പെട്ടു. ബി സി സി ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഒത്തുകളി മാന്യന്മാരുടെ കളിയെന്ന ക്രിക്കറ്റിന്റെ പ്രതിച്ഛായ തകര്‍ത്തതായി കോടതി നിരിക്ഷിച്ചു. ബി സി സി ഐയുടെ നിരുത്സകമായ സമീപനമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ബി സി സി ഐ അലംഭാവം വെടിയണമെന്നും കോടതി പറഞ്ഞു.

ഇന്നത്തെ പ്ലേ ഓഫ് മത്സരം ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഐ പി എല്ലില്‍ ഇനി ശേഷിക്കുന്നത്.

---- facebook comment plugin here -----

Latest