National
മലേഗാവ് സ്‌ഫോടനം: നാല് പേര്‍ക്കെതിരെ കുറ്റപത്രം
മുംബൈ: രാജ്യത്തെ നടുക്കിയ 2006ലെ മലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ നാല് പേര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം. പ്രതികളായ ലോകേശ് ശര്‍മ, ധാന്‍ സിംഗ്, രാജേന്ദ്ര ചൗധരി, മനോഹര്‍ നര്‍വാരിയ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
2006 സെപ്തംബര്‍ എട്ടിനാണ് 37 പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്‌ഫോടനം നടന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവില്‍ ഒരു പള്ളിക്ക് സമീപമായിരുന്നു സ്‌ഫോടനം. ആദ്യം മഹാരാഷ്ട്ര തീവ്രാദ വിരുദ്ധ സ്‌കോഡും പിന്നീട് സി ബി ഐയും അന്വേഷിച്ച കേസ് എന്‍ ഐ എ നിലവില്‍ വന്നതോടെ എന്‍ ഐ എക്ക് കൈമാറുകയായിരുന്നു. എന്‍ ഐ ആണ് ഹിന്ദുത്വ തീവ്രവാദികളായ ആറ് പേരെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് 2008ല്‍ മലേഗാവില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. ഇതിന് പിന്നിലും ഹിന്ദുത്വ തീവ്രവാദ സംഘടനകളായിരുന്നു. സന്യാസിനിമങ െപ്രഖ്യാ സിംഗ് താക്കൂര്‍, മുന്‍ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരാണ് ഇതിലെ മുഖ്യ പ്രതികള്‍.