Connect with us

National

ഐ പി എല്‍ അറസ്റ്റ്: വാതുവെപ്പുകാര്‍ക്ക് നഷ്ടം 35,000 കോടി!!

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പില്‍ താരങ്ങളും ഇടനിലക്കാരും അറസ്റ്റിലായതോടെ വാതുവെപ്പ് കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം. 35,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഐ പി എല്ലിന്റെ തുടക്കത്തില്‍ 50,000 കോടി രൂപയുടെ ഇടപാടാണ് വാതുവെപ്പില്‍ നടന്നിരുന്നത്. ഇപ്പോള്‍ ഇത് 15,000 കോടിയായി ചുരുങ്ങി.
അറസ്റ്റ് ഭയന്ന് വാതുവെപ്പ് കമ്പനികള്‍ തത്ക്കാലം ഉള്‍വലിഞ്ഞതാണ് ഇതിന് കാരണമായത്. വാതുവെപ്പിലെ പല കൊമ്പന്മാരും ഒളിവിലാണ്. ചിലര്‍ വാതുവെപ്പ് പരിപാടി നിര്‍ത്തിവെക്കുകയും ചെയ്തു.
ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയില്‍ 1500 വാതുവെപ്പുകാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വടക്കന്‍, മധ്യ ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍, മല്‍കാഗഞ്ച്, രോഹിണി, കരോള്‍ ബാഗ്, ലാഹോറി ഗേറ്റ്, ചാന്ദ്‌നി ചൗക്ക് തുടങ്ങിയവയെല്ലാം വാതുവെപ്പുകാരുടെ കേന്ദ്രങ്ങളാണ്.

Latest