National
കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീര്‍: തെക്കന്‍ കശ്മീരില്‍ തീവ്രവാദികളും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ബുച്ചു മേഖലയിലാണ് സംഭവം. ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താന്‍ സൈനികര്‍ തിരച്ചില്‍ നടത്തുന്നതിനിടെ അപതീക്ഷിതമായാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സേനയുമായുള്ള ഏറ്റമുട്ടലില്‍ ഒരു ലഷ്‌കര്‍ ഇ തോയിബക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
---- facebook comment plugin here -----