Connect with us

Gulf

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്‍മാറുന്നു

Published

|

Last Updated

ദുബായ്: ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന് വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി പിന്‍മാറുന്നു. ബോള്‍ഗാട്ടിയിലെ ഭൂമി പണം കിട്ടിയാലുടന്‍ തിരിച്ചുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പദ്ധതി നടപ്പാകാതിരിക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിച്ചിരിക്കുകയാണെന്നും മുടക്കിയ പണം ഇന്ന് കിട്ടിയാല്‍ ഇന്ന് തന്നെ ഭൂമി കൈമാറാമെന്നും യൂസുഫലി വ്യക്തമാക്കി.

കൊച്ചിയിലെ ലുലു മാളിന്റെ പേരില്‍ കൈയേറ്റക്കാനനെന്ന് വിളിച്ചതില്‍ ദുഃഖമുണ്ട്. ഇതേതുടര്‍ന്നാണ് ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നു പിന്‍മാറുന്നതെന്ന യൂസുഫലി പറഞ്ഞു. കൊച്ചിയില്‍ 4000 പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു ഇത്.

Latest