Connect with us

National

ഐ പി എല്‍ ഒത്തുകളി: ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രിശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെതാണ് ഉത്തരവ്. അടുത്ത മാസം 4 വരെയാണ് കസ്റ്റഡി കാലാവധി. ഇതോടെ ശ്രീശാന്തിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും. ശ്രീശാന്തിനെ രണ്ട് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും കോടതി നിരസിച്ചു. അതേസമയം, ശ്രീശാന്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. ജൂണ്‍ നാലിന് ഹാജരാകുമ്പോള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

Latest