Connect with us

Malappuram

ചലേമ്പ്ര ബേങ്ക് കവര്‍ച്ച; രണ്ട് പേര്‍ക്ക് ജാമ്യം

Published

|

Last Updated

മഞ്ചേരി: സൗത്ത് മലബാര്‍ ഗ്രാമീണ ബേങ്ക് ചേലേമ്പ്ര ശാഖയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും കറന്‍സിയും അപഹരിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് വിചാരണ കോടതി ജാമ്യം നല്‍കി. കേസിലെ രണ്ടാം പ്രതി തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കടവൂര്‍ ഷിബു എന്ന രാകേഷ് (31), മൂന്നാം പ്രതി കൊയിലാണ്ടി മൂടാടി നങ്ങലത്ത് രാധാകൃഷ്ണന്‍ (52) എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.
മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡി വൈ എസ് പിക്കു മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ ഒരു ലക്ഷം രൂപ വീതമുള്ള രണ്ടാള്‍ ജാമ്യത്തില്‍ ഇന്ന് ഇരുവരും ജയില്‍ മോചിതരാകും.
ഇക്കഴിഞ്ഞ മാര്‍ച്ച് 23നാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് സതീശചന്ദ്രബാബു പത്തു വര്‍ഷം കഠിന തടവിനും 50000 രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചത്. നാലാം പ്രതി വടകര പുറമേരി കോടഞ്ചേരി മാലോര്‍ കനകേശ്വരി (33)യെ റിമാന്റ് കാലാവധി ശിക്ഷയായി പരിഗണിച്ച് വിട്ടയച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest