Kerala
സൂര്യനെല്ലി കേസ്: പെണ്‍കുട്ടിയുടെ ഹരജി ഇന്ന് പരിഗണിക്കും

തൊടുപുഴ: സൂര്യനെല്ലി കേസില്‍ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജി തൊടുപുഴ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പിജെ കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് തന്റെ കാറിലാണെന്ന ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത്.അതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നന്ദകുമാറിന്റെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
---- facebook comment plugin here -----