Connect with us

Sports

ഫ്രഞ്ച് ഓപണ്‍: ഷറപോവ, മോന്‍ഫില്‍സ് രണ്ടാം റൗണ്ടില്‍

Published

|

Last Updated

പാരിസ്: ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ മരിയ ഷറപോവ, സാം സ്റ്റോസര്‍ രണ്ടാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഗെയില്‍ മോന്‍ഫില്‍സ് ആദ്യ റൗണ്ടില്‍ ആവേശകരമായ ജയം സ്വന്തമാക്കി.

റഷ്യയുടെ ദിമിത്രി ടര്‍സനോവ്, അമേരിക്കയുടെ ജാക് സോക്, ഫ്രാന്‍സിന്റെ ലുകാസ് പൗലി, ജര്‍മനിയുടെ ടോമി ഹാസ്, റുമാനിയയുടെ വിക്ടര്‍ ഹാന്‍സെകു, ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവ് എന്നിവരും രണ്ടാം റൗണ്ടിലെത്തി. ഷറപോവ 6-2,6-1ന് തായ്‌വാന്റെ സെ സു-വിയെ നേരിട്ട സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കുതിപ്പ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പാരിസില്‍ ഫ്രഞ്ച് ഓപണ്‍ ഉയര്‍ത്തി കരിയര്‍ ഗ്രാന്‍ഡ് സ്ലാം ജേതാവായിരുന്നു ഷറപോവ. ഫ്രഞ്ച് ഓപണില്‍ കളിച്ച അഞ്ച് അവസരങ്ങളിലും ആദ്യ റൗണ്ടില്‍ പുറത്താവുക എന്ന ദുര്യോഗമായിരുന്നു തായ്‌വാന്‍ താരത്തിന്.മഴ കാരണം രണ്ടര മണിക്കൂര്‍ തടസപ്പെട്ട മത്സരത്തില്‍ സാം സ്റ്റോസര്‍ 6-0,6-2ന് കിമികോ ഡാറെ ക്രുമിനെ തോല്‍പ്പിച്ചു.
റോളാന്‍ ഗാരോസിനെ ആവേശം കൊള്ളിച്ച മാരത്തോണ്‍ മത്സരമായിരുന്നു മോന്‍ഫില്‍സും ബെര്‍ഡിയാകും തമ്മിലുള്ളത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടം 7-6,6-4,6-7,6-7,7-5ന് മോന്‍ഫില്‍സ് പിടിച്ചെടുത്തു.

Latest