Sports
ജൊകോവിച് വിയര്‍ത്ത് നേടി
പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജൊകോവിച് ആദ്യ റൗണ്ടില്‍ വിജയര്‍ത്തു ജയിച്ചു. ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെതിരെ നേരിട്ട സെറ്റുകള്‍ക്ക് ജയിച്ചെങ്കിലും കടുത്ത വെല്ലിവിളി തന്നെയാണ് ജൊകോവിച് അതിജീവിച്ചത്. ആദ്യ സെറ്റ് 7-6(7/5) ന് ടൈബ്രേക്കറിലാണ് നേടിയത്. 6-4,7-5 നാണ് മറ്റ് സെറ്റുകള്‍ സ്വന്തമാക്കിയത്. പ്രതിഭാധനനായ കളിക്കാരനെതിരെയാണ് ഞാന്‍ ജയിച്ചിരിക്കുന്നത്. ഡേവിഡ് മികച്ച എതിരാളിയാണ്-സെര്‍ബ്താരം പറഞ്ഞു. ഫ്രഞ്ച് ഓപണ്‍ കൂടി കരിയര്‍ ഗ്രാന്‍സ്ലാം തികയ്ക്കുവാനാണ് ജൊകോവിച് ലക്ഷ്യമിടുന്നത്. സോംദേവ് ദേവ് വര്‍മന്‍ രണ്ടാം റൗണ്ടില്‍ ഇതിഹാസ താരം റോജര്‍ ഫെഡററെ നേരിടുന്നതാണ് റോളാന്‍ ഗാരോസിലെ പ്രധാന ഇന്ത്യന്‍ വിശേഷം. ഇന്ത്യന്‍ സമയം വ്യാഴം പുലര്‍ച്ചെയാണ് മത്സരം.
ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ഫിന്‍ലന്‍ഡിന്റെ ജാകോ നിമെനെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലെത്തി. ഫ്രാന്‍സിന്റെ തന്നെ ജെറെമി ചാര്‍ഡിയും രണ്ടാം റൗണ്ട് ജയിച്ചു. ക്രൊയേഷ്യയുടെ മരിന്‍ സിലിച്, സ്‌പെയിന്‍ താരങ്ങളായ ഫെലിസിയാനോ ലോപസ്, ഡേവിഡ് ഫെറര്‍ എന്നിവരും മൂന്നാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍ വിക്‌ടോറിയ അസാരെങ്ക 6-1,6-4ന് റഷ്യയുടെ എലെന വെസ്‌നിനയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. വര്‍വാറ ലാപ് ചെകോ, കെര്‍ബര്‍, ഡിന സെന്‍മെയര്‍, റഡവാന്‍സ്‌ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വീനസിനെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ച പോളിഷ് താരം ഉര്‍സുല റഡാവന്‍സ്‌ക പുറത്തായി.