Connect with us

Kerala

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് 40 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ചു.

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. 40 കിലോമീറ്റര്‍ ആണ് വേഗപരിധി.

സ്‌കൂള്‍ വാഹനമോടിക്കുന്ന െ്രെഡവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം, െ്രെഡവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടവരാകരുത്, െ്രെപവറ്റ് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കുട്ടികള്‍ക്കായി ഉപയോഗിക്കരുത് തുടങ്ങി 15 നിര്‍ദേശങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് വേഗനിയന്ത്രണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Latest