Gulf
തൊഴില്‍പ്രശ്‌നം: കുവൈത്തില്‍ നിന്ന് 2000 ഇന്ത്യക്കാരെ കയറ്റി അയച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സമീപകാലത്തായി പോലീസും തൊഴില്‍ വകുപ്പും നടത്തിയ പരിശോധനയില്‍ 2000 ഇന്ത്യക്കാരെ കയറ്റി അയച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ബി കെ ഉപാധ്യായ കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനക്ക് നല്‍കിയ ഔദ്യോഗിക മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതുവരെ ഇത്തരമൊരു പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞിരുന്ന എംബസി പ്രവാസി സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. കുവൈത്തില്‍ നിന്ന് കയറ്റി അയക്കപ്പെടുന്നവരില്‍ പലരും നിയമവിരുദ്ധ വിഭാഗത്തില്‍ പെടാത്തവരാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഫിംഗര്‍ പ്രിന്റെടുത്ത് ഇനിയൊരിക്കലും കുവൈത്തിലേക്കോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കോ തിരികെ വരാന്‍ സാധിക്കാത്തവിധം എക്‌സിറ്റ് അടിച്ചാണ് പലരേയും തിരിച്ചയക്കുന്നതെന്ന് കുവൈത്തിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍ പറയുന്നു.