Connect with us

Kerala

ജൂണ്‍ 15ന് മുമ്പ് ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കും: ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജൂണ്‍ 15ന് മുമ്പ് ലോഡ്‌ഷെഡ്ഡിംഗ് ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഈ നിലക്ക് മഴ തുടര്‍ന്നാല്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ 80 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഇരട്ടി തുക ചാര്‍ജ് ഈടാക്കിയിരുന്നത് ഇന്നലെ മുതല്‍ പിന്‍വലിച്ചതായും മന്ത്രി അറിയിച്ചു.

അതിനിടെ, കാലവര്‍ഷം ആരംഭിച്ചതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി ലഭ്യത വിലയിരുത്താന്‍ നാളെ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ തിരുവനന്തപുരത്ത് അവലോകന യോഗം ചേരും. ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്ന കാര്യം ഈ യോഗത്തില്‍ തീരുമാനിക്കാനിടയുണ്ട്. ലോഡ്‌ഷെഡ്ഡിംഗ് ഈ മാസം 15 വരെ തുടരാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുള്ളത്.

 

Latest