Connect with us

National

ശ്രീനിവാസന്‍ മാറിനില്‍ക്കും: ഡാല്‍മിയ വര്‍ക്കിംഗ് പ്രസിഡന്റ്

Published

|

Last Updated

DALMIA AND SRINIVASAN

ജഗ്‌മോഹന്‍ ഡാല്‍മിയ, എന്‍ ശ്രീനിവാസന്‍

ചെന്നൈ: ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ രാജിവെക്കില്ല. പകരം അന്വേഷണം കഴിയുന്നതു വരെ തത്സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കും. മുന്‍ ബി സി സി ഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ വര്‍ക്കിംഗ് പ്രസിഡന്റാകും. ചെന്നൈയില്‍ ഇന്ന് ചേര്‍ന്ന ബി സി സി ഐ യോഗത്തിലാണ് തീരുമാനം. ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗദാലെയോടും ട്രഷറര്‍ അജയ് ഷിര്‍കിയയോടും രാജി പിന്‍വലിക്കാന്‍ യോഗം ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും തയ്യാറായിട്ടില്ല.

യോഗത്തില്‍ ശ്രീനിവാസന്‍ രാജിവെക്കണമെന്ന് ശ്ക്തമായ സമ്മര്‍ദമുണ്ടായങ്കെിലും അദ്ദേഹം വഴങ്ങിയില്ല. സമ്മര്‍ദം ശക്തമായി അംഗങ്ങള്‍ രാജി ഭീഷണി മുഴക്കിയപ്പോള്‍ താന്‍ അന്വേഷണം കഴിയുന്നത് വരെ തത്ക്കാലത്തേക്ക് മാറിനില്‍ക്കാമെന്ന നിലപാടിലേക്ക് ശ്രീനിവാസന്‍ എത്തുകയായിരുന്നു. വ്യക്തമായ തീരുമാനത്തിലെത്താനാകാതെ പലതവണ ബി സി സി ഐ യോഗം നിര്‍ത്തിവെച്ചു. ഒടുവില്‍ ഡാല്‍മിയയെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറിനില്‍ക്കാമെന്ന ശ്രീനിവാസന്റെ അഭിപ്രായം കൂടുതല്‍ അംഗങ്ങളും അംഗീകരിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്ക് വേണ്ടി ശ്രീനിവാസന്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ പ്രതേ്യക ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest