Connect with us

Gulf

നിതാഖാത്: 'പ്രവാസികള്‍ ജാഗ്രത കാണിക്കണം'

Published

|

Last Updated

ജിദ്ദ: നിതാഖാത്തിന്റെ പശ്ചാതലത്തില്‍ താമസ, തൊഴില്‍ പദവികള്‍ നിയമവിധേയമാക്കാന്‍ ഭരണകൂടം അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, പ്രവാസികള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സഊദി ജനറല്‍ കണ്‍സല്‍ട്ടന്റ് ശിഹബുദ്ദീന്‍ കൊട്ടൂക്കാട് പ്രസ്താവിച്ചു. ജിദ്ദാ ഐ സി എഫ് നടത്തി വരുന്ന നിതാഖാത് ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ശറഫിയ്യയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിതാഖാത്ത് പ്രകാരം അനധികൃത താമസക്കാരും തൊഴിലാളികളുമായ പ്രവാസികള്‍ ഇനിയും അലംഭാവത്തോടെ വിഷയത്തെ സമീപിക്കരുതെന്നും അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ തന്നെ പദവികള്‍ ശരിപ്പെടുത്തണമെന്നും സമയപരിധിക്ക് ശേഷം വന്നേക്കാവുന്ന നിയമക്കുരുക്കുകള്‍ മുന്‍കൂട്ടി കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചര്‍ച്ചയില്‍ സംബന്ധിച്ച നൂറുകണക്കിന് പ്രവാസികളുടെ സംശയങ്ങള്‍ക്ക് ചര്‍ച്ചാ സംഗമത്തില്‍ നിവാരണം വരുത്തി.
നിതാഖാത് വിഷയത്തില്‍ കുരുങ്ങി വളരെ സാമ്പത്തിക പ്രയാസത്തില്‍ കഴിയുന്ന അമ്പതോളം പ്രവാസികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണോത്ഘാടനവും കൊട്ടുക്കാട് നിര്‍വഹിച്ചു. ഐ സി എഫ് സഊദീ നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു.

Latest