Connect with us

Kerala

കുവൈത്ത് പ്രശ്‌നം: പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം:  കുവൈത്തിലെ മലയാളികള്‍ നേരിടുന്ന പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കത്തയച്ചു. ഇന്ത്യന്‍ പൗര ന്മാരുടെ അറസ്റ്റ് വിവരം ഇന്ത്യന്‍ എംബസിയെ അറിയിക്കുക, പൗരന്മാരെ മടക്കി അയക്കുന്നതിന് മുന്‍പ് എംബസിയുടെ അനു മതി തേടുക, മടക്കിഅയക്കുന്ന കേന്ദ്രങ്ങളില്‍ പ്രാഥമിക സൗകര്യമൊരു ക്കുക, വീസ നിയമലംഘനം നടത്തിയവര്‍ക്ക് ആറ് മാസം പൊതുമാപ്പ് നല്‍കുകയോ അത് സാധ്യമല്ലെങ്കില്‍ അവരുടെ രേഖകള്‍ ശരിയാക്കാന്‍ മൂന്ന് മാസം സമയം നല്‍കു കയോ ചെയ്യുക, പൊതു മാപ്പ് കാലയളവില്‍ വീസ നിയമങ്ങള്‍ പാലിച്ച് ജോലി നിയമാനു സൃതമാക്കാന്‍ അവസരം നല്‍കുക, അതിന് കഴിയാത്തവര്‍ക്ക് ഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോകാന്‍ തടസ്സമില്ലാത്ത വിധത്തില്‍ രാജ്യം വിടാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സൗദിയില്‍ സമാനമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടികള്‍ വളരെ ഫലപ്രദമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.