Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക് 26 റണ്‍സ് ജയം

Published

|

Last Updated

കാര്‍ഡിഫ്: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ 26 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 331/7; ദ.ആഫ്രിക്ക 50 ഓവറില്‍ 305ന് ആള്‍ ഔട്ട്. കുമാര്‍,യാദവ്,ശര്‍മ,ജഡേജ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍മാരായ രോഹിത് ശര്‍മയും (65), ശിഖര്‍ ധവാനും (114) തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 127 റണ്‍സ് ചേര്‍ത്തു.
അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ച്വറി നേടി ശ്രദ്ധേയനായ ശിഖര്‍ ധവാന്‍ തന്റെ കന്നി ഏകദിന സെഞ്ച്വറിയിലും തിളങ്ങി. 80 പന്തുകളിലായിരുന്നു ധവാന്റെ ശതകം. 94 പന്തുകളില്‍ 12 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിംഗ്‌സ്. ഡുമിനിയുടെ പന്തില്‍ ഫാംഗിസോ ക്യാച്ചെടുത്താണ് ധവാന്‍ മടങ്ങിയത്. മക്‌ലാരന്റെ പന്തില്‍ പീറ്റേഴ്‌സന് ക്യാച്ച് നല്‍കി രോഹിത് ആണ് ആദ്യം മടങ്ങിയത്. വിരാട് കോഹ്‌ലി (31), ദിനേശ് കാര്‍ത്തിക്ക് (14), ധോണി (27), റെയ്‌ന (9), അശ്വിന്‍ (10) പുറത്തായി. രവീന്ദ്ര ജഡേജ 29 പന്തില്‍ പുറത്താകാതെ 47 റണ്‍സെടുത്തു.

Latest