Connect with us

Wayanad

എസ് ജെ എം വയനാട്, നീലഗിരി സംയുക്ത സാരഥി സംഗമം ഇന്ന് കല്‍പ്പറ്റയില്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട്, നീലഗിരി സംയുക്ത ജില്ലാ സാരഥി സംഗമം ഇന്ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന നേതാക്കളായ സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ഉമര്‍ മദനി പാലക്കാട് തുടങ്ങിയവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ജില്ലാ നേതാക്കളായ മമ്മൂട്ടി മദനി, സി കെ എം പാടന്തറ, കോയ സഅദി,സിദ്ദീഖ് മദനി മേപ്പാടി, അശ്‌റഫ് മദനി, അലവി സഅദി തുടങ്ങിയവര്‍. ഇരു ജില്ലകളിലേ യും റൈഞ്ച് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എത്തിച്ചേരണമെന്ന് വയനാട്-നീലഗിരി ജില്ലാ സെക്രട്ടറിമാര്‍ അറിയിച്ചു. ജില്ലയിലെ റെയ്ഞ്ച് തലങ്ങളില്‍ നിന്ന് സം സ്ഥാന ക്ഷേമനിധിയിലേക്ക് സമാഹരിച്ച ഫണ്ട് സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും.