Connect with us

Kerala

എസ്‌ജെഡി വിമതര്‍ ഇടതുമുന്നണിയിലേക്ക്

Published

|

Last Updated

കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം:സോഷ്യലിസ്റ്റ് ജനത വിട്ട വിമത നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നു.എസ്‌ജെഡി മുതിര്‍ന്ന നേതാവ് കെ.കൃഷ്ണന്‍കുട്ടിയും പ്രേംനാഥും സോഷ്യലിസ്റ്റ് ജനദാതള്‍ (എസ്) നേതാക്കളായ ജോസ് തെറ്റയില്‍,മാത്യു ടി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.തിരുവനന്തപുരം റസ്റ്റ് ഹൗസിലായിരുന്നു ലയന ചര്‍ച്ച നടന്നത്.ജോസ് തെറ്റയില്‍,തമ്പാന്‍ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യുഡിഎഫ് സര്‍ക്കാറിനെതിരെ സമാന ചിന്താഗതിക്കാരുടെ കര്‍ഷക കൂട്ടായ്മ എന്ന രീതിയിലാണ് ഇപ്പോഴത്തെ ചര്‍ച്ച പുരോഗമിക്കുന്നത്. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് എം.കെ പ്രേംനാഥിനെ സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.