Kerala
ചിക്കന്‍ @ 200
മലപ്പുറം: ഇനി കോഴിയിറച്ചി വാങ്ങുന്നത് രണ്ട് തവണ ആലോചിച്ച് മതി. മറ്റൊന്നും കൊണ്ടല്ല. കോഴിയിറച്ചി വില കൊക്കിലൊതുങ്ങി കൊള്ളണമെന്നില്ല. കോഴിയിറച്ചി വില റെക്കോര്‍ഡിലെത്തി. ഇന്നലെ കിലോക്ക് 200 രൂപയാണ് വില. ആദ്യമായാണ് കോഴിവില ഇത്രയേറെ ഉയര്‍ന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
വില ഇനിയും കൂടുമെന്നും അവര്‍ പറയുന്നു. കേരളത്തില്‍ കോഴിയെത്തുന്നത് പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നാണ്. ശക്തമായ വരള്‍ച്ചയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഫാമുകള്‍ അടച്ച് പൂട്ടിയതോടെ കോഴിവരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വില സാധാരണ നിലയിലെത്താന്‍ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. 180 രൂപ വരെയായിരുന്നു ഇതുവരെയുണ്ടായ ഏറ്റവും വലിയ വില. ചെറിയ ഇടവേളക്ക് ശേഷമാണ് വില കുതിച്ചുയര്‍ന്നത്. വളര്‍ച്ചയെത്തിയ കോഴികള്‍ വിപണിയിലെത്തുമ്പോള്‍ കോഴിവില കുറഞ്ഞുതുടങ്ങുമെന്നാണ് കരുതുന്നത്. ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും ഇതോടെ വിലകൂടി.