International
സിറിയയില്‍ വിമതര്‍ക്ക് നേരെ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചുവെന്ന് അമേരിക്ക
ഡമസ്‌ക്കസ്: സിറിയന്‍ വിമതര്‍ക്കെതിരെ ബഷര്‍ അല്‍ അസദ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചെറിയ അളവില്‍ രാസായുധം പ്രയോഗിച്ചതായി അമേരിക്ക. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപ ദേശീയ സുരക്ഷാ ഉപദേശ്ടാവ് ബെന്‍ രോഡ്‌സ് ആണ് ഇക്കാര്യം ആരോപിച്ചത്. ഇതേതുടര്‍ന്ന് ഉണ്ടായ അക്രമ സംഭവങ്ങളില്‍ 100-150 പേര്‍ മരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ സിറിയന്‍ വിമതര്‍ക്കുള്ള സൈനിക സഹായം ശക്തമാക്കാന്‍ യു എസ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
രാസായുധ പ്രയോഗത്തിന് വിശ്വസനീയമായ തെളിവുകളില്ലെങ്കിലും രാസായുധ പ്രയോഗം നടക്കുകയോ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് രാസായുധം കൈമാറുകയോ ചെയ്തത് വ്യക്തമാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. രാസായുധം പ്രയോഗിക്കുന്നതിനെതിരെ നേരത്തെ യു എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
---- facebook comment plugin here -----