Connect with us

Kerala

ശ്രീശാന്ത് ശബരിമലയില്‍; ദര്‍ശനം ചെറിയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമെന്ന്

Published

|

Last Updated

ശബരിമല: തനിക്ക് മുമ്പ് സംഭവിച്ചുപോയ ചെറിയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായാണ് ശബരിമലയിലെത്തിയതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്നാല്‍ ഇപ്പോഴത്തെ വാതുവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശ്രീശാന്ത് ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഹോദരി ഭര്‍ത്താവും പിന്നണി ഗായകനുമായ മധുബാലകൃഷ്ണനും മറ്റു 21 പേരോടുമൊപ്പം വെള്ളിയാഴ്ച രാത്രിയാണ് ശ്രീശാന്ത് ശബരിമലയിലെത്തിയത്. എന്നാല്‍ നട അടച്ചതിനാല്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ദര്‍ശനം നടത്താനായത്. തുടര്‍ന്ന് സന്നിധാനത്ത് ശ്രീശാന്ത് ശയനപ്രദക്ഷിണവും നടത്തി.

ശബരിമലയില്‍ എത്താന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ശ്രീശാന്ത് പറഞ്ഞു. തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായാണ് ശബരിമല ദര്‍ശനം. പുതിയൊരു ശ്രീയായി താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest