Ongoing News
ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്ക സെമിയില്‍

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ച് ശ്രീലങ്ക ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. എണ്‍പത്തിനാല് റണ്‍സെടുത്ത ജയവര്‍ധനെയും അന്‍പത്തിയേഴ് റണ്‍സെടുത്ത് തിരുമന്നയേയും ആണ് ശ്രീലങ്കയെ മുന്നില്‍ നിന്ന് നയിച്ചത്. മൂന്നു വിക്കറ്റ് നേടിയ കുലശേഖരയും രണ്ട് വിക്കറ്റ് നേടിയ രംഗാനാഹീരത്തും ബൗളിംഗിലും തിളങ്ങി.
ലങ്കയുടെ ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മല്‍സരങ്ങളുടെ ലൈനപ്പ് പൂര്‍ത്തിയായി.ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയും ഇന്ത്യ ശ്രീലങ്കയേയും നേരിടും.
---- facebook comment plugin here -----