Eranakulam
ലാവ്‌ലിന്‍ കേസ് വിഭജിക്കും; വിചാരണ വേഗത്തിലാക്കും

***പ്രതികള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി
***സി ബി ഐ വാദം തള്ളി
കൊച്ചി:
എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി കേസിന്റെ വിചാരണ വിഭജിച്ച് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ ആറ്, ഒമ്പത് പ്രതികളായ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനി, മുന്‍ വൈസ് പ്രസിഡന്റ് ക്ലൗഡ് ട്രന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തി മറ്റ് ഏഴ് പേരുടെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈ ദ്യുതി ബോര്‍ഡ് മുന്‍ ചെയ ര്‍മാന്‍ പി എ സിദ്ധാര്‍ഥ മേ നോന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. കേസ് വിഭജിച്ച് വിചാരണ നടത്തണമെന്ന ഹരജി തള്ളിയ സി ബി ഐ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഇരുവരും ഹൈ ക്കോടതിയെ സമീപിച്ചത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിദേശത്ത് കഴിയുന്ന പ്രതികളായ ലാവ്‌ലിന്‍ കമ്പനി മുന്‍ വൈസ് പ്രസിഡന്റ് ക്ലൗഡ് ട്രന്‍ഡല്‍, ലാവ്‌ലിന്‍ കമ്പനി എന്നിവര്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് കോടതിയില്‍ ഹാജരായാല്‍ കേസ് ഒരുമിച്ച് വിചാരണ നടത്തുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ വ്യക്തമാക്കി. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രതികള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന സി ബി ഐയുടെ വാദം കോടതി അംഗീകരിച്ചില്ല. കാലതാമസം കൂടാതെയുള്ള വിചാരണക്കുള്ള അവകാശം ഭരണഘടനാനുസൃതമാണെന്ന് കോടതി പറഞ്ഞു.
കാനഡയില്‍ കഴിയുന്ന പ്രതികളെ വിചാരണക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സി ബി ഐക്ക് വിചാരണ കോടതി നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, പ്രതികളെ ഇന്ത്യയിലെത്തിക്കാന്‍ സി ബി ഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളെ വിട്ടുനല്‍കണമെന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ അപേ ക്ഷ കനേഡിയന്‍ സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം ഉണ്ടാകുമെന്ന് കരുതാനാകില്ലെന്നും സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ വിഭജിക്കണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ച സി ബി ഐ പ്രത്യേക കോടതി നടപടി നിയമപരമല്ലെന്ന് ഹൈ ക്കോടതി വിലയിരുത്തി.
ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും കേസ് നടപടികള്‍ നിലനില്‍ക്കുന്നത് തന്റെ രാ ഷ്ട്രീയഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ കോടതിയെ സമീപിച്ചത്. കേ സിലെ മറ്റ് പ്രതികളായ ലാ വ്‌ലിന്‍ കമ്പനിയും മുന്‍ വൈസ് പ്രസിഡന്റ് ക്ലൗഡ് ട്രന്‍ഡലും വിചാരണക്ക് ഹാജരായിട്ടില്ലെന്ന കാരണത്താല്‍ വിചാരണ നീട്ടുന്നത് നിയമപരമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.