Connect with us

Malappuram

പരപ്പനങ്ങാടിയില്‍ ടോള്‍പിരിവ് വീണ്ടും തുടങ്ങി; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Published

|

Last Updated

പരപ്പനങ്ങാടി: റെയില്‍വെ മേല്‍പ്പാലത്തിന്റെ ടോള്‍പിരിവ് വീണ്ടും തുടങ്ങി. പ്രതിഷേധവുമായ രംഗത്തെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കന്നത്ത പോലീസ് സന്നാഹത്തോടെയാണ് ഇന്നലെ രാവിലെ 6.30 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ഏത് സാഹചര്യങ്ങളും തരണം ചെയ്യുന്ന വിധത്തിലാണ് പോലീസ് സംഘം എത്തിയത്. ടോള്‍വിരുദ്ധ സമരവുമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 11 ാം ദിവസവും റിലേ സത്യാഗ്രഹം നടത്തി. എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ടി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ മാസ്റ്റര്‍, സി സുബൈര്‍, സക്കീര്‍ പരപ്പനങ്ങാടി, ക അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു.
സമരം ഇന്നും തുടരും. ടോള്‍ പിന്‍വലിക്കും വരെ സത്യാഗ്രഹം തുടരുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ടോള്‍ പിരിക്കുന്നതിനെതിരെ ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും റോഡ് ഉപരോധവും നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പും ഉപരോധവും നടത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

---- facebook comment plugin here -----

Latest