Connect with us

Sports

ഇംഗ്ലണ്ട് ഫൈനലില്‍: ഇന്ത്യ ശ്രീലങ്കക്കെതിരെ

Published

|

Last Updated

ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍. ദക്ഷിണാഫ്രിക്കയെ 38.4 ഓവറില്‍ 175ന് എറിഞ്ഞിട്ട ഇംഗ്ലണ്ട് 37.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 179 റണ്‍സെടുത്തു.
ഐ സി സി ടൂര്‍ണമെന്റുകളില്‍ പടിക്കല്‍ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വഭാവത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. മികച്ച ഫോമിലുള്ള കളിക്കാരുണ്ടായിട്ടും ഡിവില്ലേഴ്‌സിന്റെ സംഘം സെമിഫൈനലില്‍ നാണക്കേട് ഏറ്റുവാങ്ങി. ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക സെമി ജേതാക്കള്‍ 23ന് നടക്കുന്ന കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ നേരിടും. ഏഴ് ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ജെയിംസ് ട്രെഡ്‌വെലാണ് മാന്‍ ഓഫ് ദ മാച്ച്. പേസര്‍മാരായ സ്റ്റുവര്‍ട് ബ്രോഡ് (മൂന്ന്), ജെയിംസ് ആന്‍ഡേഴ്‌സന്‍ (രണ്ട്), സ്റ്റീവന്‍ഫിന്‍ (ഒന്ന്) എന്നിവരും ഇംഗ്ലീഷ് ബൗളിംഗില്‍ തിളങ്ങി. ഇംഗ്ലണ്ട് ബാറ്റിംഗില്‍ അലസ്റ്റര്‍ കുക്ക് (6), ഇയാന്‍ ബെല്‍ (20), ജോ റൂത് (48) പുറത്തായി. ജോനാഥന്‍ ട്രോട് (82), മോര്‍ഗന്‍ (15) പുറത്താകാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഏഴാം സ്ഥാനിത്തിറങ്ങി പുറത്താകാതെ 56 റണ്‍സടിച്ച ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. പത്താമന്‍ ക്ലീന്‍വെല്‍റ്റ് (43), റോബിന്‍ പീറ്റേഴ്‌സന്‍ (30), ഡു പ്ലെസിസ് (26) എന്നിവരാണ് രണ്ടക്കം തികച്ച മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ക്യാപ്റ്റന്‍ ഡിവില്ലേഴ്‌സും ഓപണര്‍ ഇന്‍ഗ്രാമും ഡക്ക് ആയി.
                                                           ഇന്ത്യ-ശ്രീലങ്ക ഇന്ന് 3.00ന് സ്റ്റാര്‍ ക്രിക്കറ്റില്‍

Latest