Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍

Published

|

Last Updated

 

champion trophyലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.
നനവുള്ള മൈതാനത്ത് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പതറിയ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് 181 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ആറാമനായി ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയ ആഞ്ചലോ മാത്യൂസും(51) 38 റണ്‍സ് നേടിയ ജയവര്‍ധനയും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മ്മയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഫൈനലില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.

 

Latest