Connect with us

Malappuram

നിത്വാഖാത്ത്; കെ എം സി സി ശില്‍പ്പശാല നാളെ

Published

|

Last Updated

മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ രംഗത്തെ പുതിയ പരിഷ്‌കാരങ്ങള്‍ മൂലം ജോലി നഷ്ടപ്പെട്ടവരുടെയും ഇതിന്റെ ഭാഗമായി പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും വേണ്ടി ജിദ്ദ മലപ്പുറം കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ നാളെ മലപ്പുറത്ത് ശില്‍പശാല സംഘടിപ്പിക്കുന്നു. ഉച്ച തിരിഞ്ഞ് 3.30ന് മലപ്പുറം നഗരസഭാ ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ വിദഗ്ധര്‍ ക്ലാസുകളെടുക്കും. ജോലി നഷ്ടപ്പെട്ടവര്‍ക്ക് നാട്ടില്‍ പുതിയ ജോലികള്‍ കണ്ടെത്തുന്നതിനും പുതിയ വാണിജ്യ- വ്യവസായ സംരഭങ്ങള്‍ തുടങ്ങുന്നതിനും ശില്‍പ്പശാലയില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ജനശിക്ഷക് സംസ്ഥാന്‍, വ്യവസായ വകുപ്പ്, പിന്നാക്ക വികസന കോര്‍പ്പറേഷന്‍, സാമൂഹ്യ ക്ഷേമ വകുപ്പ്, നോര്‍ക്ക, പ്രവാസി ക്ഷേമ ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9936860806, 9846609220. വാര്‍ത്താസമ്മേളനത്തില്‍ മജീദ് കോട്ടീരി, ജമാല്‍, മജീദ് അരിമ്പ്ര, ഇല്ല്യാസ് കല്ലിങ്ങല്‍, ലത്തീഫ് മുസ്‌ലിയാരങ്ങാടി പങ്കെടുത്തു.