Kerala
മുസ്ലിം വിവാഹം: സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് വി എസ്
തിരുവനന്തപുരം: മുസ്‌ലീം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായപരിധി 16 ആക്കിയത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കണം. നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും വിരുദ്ധമാണ് സര്‍ക്കുലറെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വില പോലുമില്ല. നിയമസഭയോടുള്ള വെല്ലുവിളിയാണ് ഇത്്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരേയുള്ള വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
---- facebook comment plugin here -----