Kerala
ഐസ്‌ക്രീം കേസ്: രണ്ട് പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ഐസ്‌ക്രീം കേസില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ മൊഴിമാറ്റാന്‍ തങ്ങള്‍ക്ക് പണം തന്നുവെന്നും കുഞ്ഞാലിക്കുട്ടി നേരിട്ട് രണ്ട് ലക്ഷം രൂപ നല്‍കിയെന്നും റോസ്‌ലിന്‍ കോടതിയില്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നിലച്ചുവെന്നും അന്വേഷണം സി ബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വി എസ് നല്‍കിയ ഹരജിയിലാണ് പെണ്‍കുട്ടികള്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.
---- facebook comment plugin here -----