Connect with us

National

ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം

Published

|

Last Updated

icc champions league winnersമുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് ബി സി സി ഐയുടെ സമ്മാനം. ടീമംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ഇതു കൂടാതെ ടീമിനോടൊപ്പം ഉണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 30 ലക്ഷം രൂപ വീതവും നല്‍കും. മുബൈയില്‍ വാര്‍ത്താകുറിപ്പിലാണ് ബിസിസിഐ ഇക്കാര്യം പ്രഖ്യാപിച്ചത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്.

Latest