Connect with us

Eranakulam

പാമോലിന്‍ കേസ്: വി എസിന്റെ ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

oommenchandi

കൊച്ചി: പാമോലിന്‍ ഇറക്കുമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എസ് എസ് സതീഷ് ചന്ദ്രന്റെ ബെഞ്ചാണ് ഹരജി തള്ളിയത്.

ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വി എസ്സിന്റെ ആവശ്യം. ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിന്റെ ഒരു ഘട്ടത്തിലും ഇടപെടാതിരുന്നവര്‍ ഇപ്പോള്‍ ഹരജിയുമായി കോടതിയെ സമീപിക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തുന്നുണ്ട്.

1991-92 കാലത്ത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ ഒരു കോടി 35 ലക്ഷം നഷ്ടം വന്നുവെന്നാണ് കേസ്.

Latest