Kerala
ജോസ് തെറ്റയിലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

അങ്കമാലി:ലൈംഗികാരോപണ കേസില്‍ മുന്‍മന്ത്രി ജോസ് തെറ്റയില്‍ എംഎല്‍എയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. തെറ്റയിലിനെതിരായി നടന്ന ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി അജീത ബീഗം സുല്‍ത്താനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.പോലീസിന് കൈമാറിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ് ക്യാമറയും ലാപ്‌ടോപ്പും ജോസ് തെറ്റയിലിന് തന്നെ നല്‍കിയിരുന്നുവെന്ന് പരാതിക്കാരി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് പരിശോധന നടത്തിയതെന്നു കരുതുന്നു. വൈകീട്ട് നാലു മണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. പരിശോധനയുടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.
---- facebook comment plugin here -----