Idukki
സൂര്യനെല്ലി: കുര്യനെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി
ഇടുക്കി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി കെ കുര്യനെ പ്രതിചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി കോടതി തള്ളി. തൊടുപുഴ ജില്ലാ കോടതിയാണ് കുര്യനെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കി ആവശ്യം നിരസിച്ചത്.
കുര്യനെതിരെ മുഖ്യപ്രതിയായ ധര്‍മരാജന്‍ നല്‍കിയ മൊഴി മാത്രമാണുള്ളത്. ഈ മൊഴി തന്നെ തിരുത്തി പിന്നീട് ധര്‍മരാജന്‍ സത്യവാങ്മൂലം സമര്‍ിപ്പിക്കുകയും ചെയ്തു. ഒരു കേസില്‍ ഒരേ പ്രതികളെ തന്നെ പല തവണ വിചാരണ ചെയ്യേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ധര്‍മാരാജന്റെ വെളിപ്പെടുത്തലുകളുടെയും പത്രവാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ കുര്യനെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ഹരജിയില്‍ പറഞ്ഞിരുന്നത്. ഈ ആവശ്യമുന്നയിച്ച് നേരത്തെ പീരുമേട് കോടതിയെ പെണ്‍കുട്ടി സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം ത്ള്ളിയതോടെ ജില്ലാകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. പി ജെ കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താനായിരുന്നുവെന്ന് ധര്‍മരാജന്‍ വെളിപ്പെടുത്തിയിരുന്നത്.