Ongoing News
കലിതുള്ളി ഗജവീരന്‍

ആനയൊരു പാവം ജീവിയാണ്. അവനെ സ്‌നേഹിച്ചും ലാളിച്ചും വേണ്ടത്ര തീറ്റകൊടുത്തും വളര്‍ത്തിയാല്‍ മാത്രം. അതല്ലെങ്കിലോ, അവനിടയും. ഇടഞ്ഞാല്‍ കളി മാറും. സ്‌നേഹിച്ച് പോറ്റിയ പാപ്പാനിട്ടാണ് ആദ്യകൊട്ട് കിട്ടുക. പിന്നെ കണ്ണില്‍ കണ്ടെതെല്ലാം ധിം തരികിട ധോം. അത്തരമൊരു ആനക്കാഴ്ചയാണ് ഇവിടെ. കുളിപ്പിക്കുന്നതിനിടയില്‍ പാപ്പാനുമായി ഇടഞ്ഞ ആന വെള്ളിയാഴ്ച പെരിന്തല്‍മണ്ണ നഗരത്തെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. വീറോടെ ജനവാസ മേഖലയിലേക്കിറങ്ങിയ പെരിയന്തര മോഹനന്റെ രാജന്‍ എന്ന ആന മിനുട്ടുകള്‍ കൊണ്ട് ഒട്ടേറെ വീടുകളുടെ മതിലുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. ഒരു എ ടി എം കൗണ്ടറിനെയും ലക്ഷ്യമിട്ട് നീങ്ങിയെങ്കിലും അതില്‍ തൊട്ടില്ല. ഒടുവില്‍ ഉടമയെത്തി സ്‌നേഹപൂര്‍വം അവന്റെ പേര് വിളിച്ചു. അനുസരണയോടെ തിരിഞ്ഞ് നോക്കിയ അവന്‍ ശാന്തനായി. മോഹനന്‍ ആ കൊമ്പിലൊന്ന് തൊട്ടതും അവന്റെ കലിയെല്ലാം അടങ്ങി. സിറാജ് ഫോട്ടോഗ്രാഫര്‍ പി കെ നാസര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ചുവടെ:
---- facebook comment plugin here -----