Connect with us

Kerala

ഗ്രാന്റ് കേരളയില്‍ ക്രമക്കേട് നടന്നുവെന്ന് സി എ ജി

Published

|

Last Updated

ന്യൂഡല്‍ഹി: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റ്‌വെലില്‍ 44 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് സി എ ജി കണ്ടെത്തി. 44.58 കോടി രൂപ വൗച്ചറുകളില്ലാതെ ചിലവഴിച്ചുവെന്നാണ് സി എ ജിയുടെ കണ്ടെത്തല്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്. റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. അടിസ്ഥാന വികസനത്തിന് വകയിരുത്തിയിരുന്ന 10 കോടി മറ്റ് കാര്യങ്ങള്‍ക്കായി ചിലവഴിച്ചുവെന്നും മാനദണ്ഡങ്ങളോ മാര്‍ഗ്ഗ രേഖകളോ പാലിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest