National
കാലിത്തീറ്റ കുംഭകോണം; തുടര്‍ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണക്കേസില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. നിതീഷ് കുമാര്‍ തന്റെ രാഷ്ട്രീയ ശത്രുവാണെന്നും വിചാരണക്കോടതി ജഡ്ജി നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ അംഗത്തിന്റെ ബന്ധുവാണെന്നും കാണിച്ച് ലാലു നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി. കേസില്‍ സുപ്രീംകോടതി സി ബി ഐക്ക് നോട്ടീസ് അയച്ചു.
---- facebook comment plugin here -----