Ongoing News
എല്‍ ഡി എഫ് ഹര്‍ത്താല്‍ തുടങ്ങി: അങ്ങിങ്ങ് അക്രമം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടും എം എല്‍ എമാര്‍ക്കെതിരായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അനുകൂലികള്‍ കണ്ണൂര്‍ തില്ലങ്കേരിയിലെ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു.വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി വായനശാലയും ഓഫീസും കത്തി നശിച്ചു. കോഴിക്കോട് കുന്ദമംഗലത്ത് ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്തു.
പി എസ് സി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും ഇന്റര്‍വ്യൂകളും യാതൊരു മാറ്റവും കൂടാതെ നടത്തും. അതേസമയം കേരള, എം ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ബുധനാഴ്ച നടത്താനിരുന്ന തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജിലെ പഞ്ചവത്സര എല്‍ എല്‍ ബി കോഴ്‌സിന്റെ പ്രവേശന പരീക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരള ഗവണ്‍മെന്റ്/സ്വാശ്രയ കോളജുകളിലെ ബി എസ് സി നഴ്‌സിംഗ്, ബി എസ് സി എം എല്‍ റ്റി, ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി എസ് സി എം ആര്‍ ടി, ബി എസ് സി(ഓപ്‌ടോമെട്രി), ബി പി ടി, ബി എ എസ് എല്‍ പി, ബി സി വി ടി, ബി ഫാം, ഫാം ഡി കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ശാരീരിക വൈകല്യമുള്ള സംവരണക്കാര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ വെച്ച് ഇന്ന് നടത്താനിരുന്ന കൗണ്‍സിലിംഗ് മാറ്റിവച്ചു.