Connect with us

International

ഐ ഫോണ്‍ 5ല്‍ നിന്ന് ഷോക്കേറ്റ് എയര്‍ ഹോസ്റ്റസ് മരിച്ചു

Published

|

Last Updated

ബീജിംഗ്: ആപ്പിള്‍ ഐ ഫോണ്‍ 5ല്‍ നിന്ന് ഷോക്കേറ്റ് യുവതി മരിച്ച സംഭവത്തില്‍ ആപ്പിള്‍ അന്വേഷണം തുടങ്ങി. ചൈന സതേണ്‍ എയര്‍ലൈനിലെ എയര്‍ ഹേസ്റ്റസായ മാ ഐലന്‍ എന്ന 23കാരിയാണ് ഐ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് മരിച്ചത്.

ചാര്‍ജ് ചെയ്യാന്‍ വെച്ച ഐഫോണിലേക്ക് കോള്‍ വന്നപ്പോള്‍ മാ ഐലന്‍ ഫോണ്‍ അറ്റന്റ് ചെയ്തു. ഉടന്‍ തന്നെ ഷോക്കേറ്റ് നിലത്തടിച്ച് വീണ ഐലന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അടുത്ത മാസ് എട്ടിന് ഐലന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് ദാരുണമായ അന്ത്യമുണ്ടായത്.

ഷോക്കേല്‍ക്കാന്‍ ഇടായയ ഫോണ്‍ ഐലന്റെ ബന്ധുക്കള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

Latest