Business
രൂപയെ രക്ഷിക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നീക്കങ്ങള്‍ തുടങ്ങി. രക്ഷാ നടപടികളുടെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ ഏതാണ്ട് 12000 കോടിയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
അതിനിടെ മറ്റു രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ഇന്ത്യന്‍ സാമ്പത്തിക നിലവാരം കമെച്ചപ്പെട്ടതാണമെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. ആറ് ശതമാനത്തോളം നമ്മുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് ധനമന്ത്രിയുമായും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായും ചര്‍ച്ച നടത്തിയിരുന്നു.
---- facebook comment plugin here -----