Connect with us

National

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറി

Published

|

Last Updated

china-india-flagന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമായ ലഡാക്കിന്റെ കിഴക്ക് ഭാഗങ്ങളില്‍ ചൈനീസ് സൈന്യം വീണ്ടും നുഴഞ്ഞ് കയറിയാതായി റിപ്പോര്‍ട്ട്. ഇന്ത്യയോട് ഈ പ്രദേശം വിട്ട് പോവുക എന്ന ബാനറുകള്‍ ചൈനീസ് സൈന്യം സ്ഥാപിച്ചതായാണ് അറിയുന്നത്.

രണ്ടാഴ്ചക്ക് മുന്നേ സൈന്യം നുഴഞ്ഞ് കയറ്റം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് ചൈന പ്രദേശത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു.

അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള ചൈനയുടെ നുഴഞ്ഞ് കയറ്റം പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രതിരോധ മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അതോറിറ്റികളും ചൈനീസ് കമാന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തും.
ഏപ്രില്‍ മാസത്തില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ പരിധിയില്‍ നുഴഞ്ഞ് കയറി ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ചൈനീസ് പ്രധാനമന്ത്രി ലെ ക്വിയാങിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.