National
വിവരാവകാശ നിയമ ചട്ടങ്ങള്‍ ഭേദഗതി ചെയ്യും
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം തീരുമാനിച്ചു. നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയപ്പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ടാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഈയാഴ്ച്ച കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടും. ഭേദഗതികള്‍ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതിപ്പിക്കും.
രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന വിവരാവകാശ കമ്മീഷന്റെ നിലപാടിനെതിരെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----