Kerala
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയെന്ന് ജയിംസ് കമ്മിറ്റി
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ നിലവാരത്തകര്‍ച്ചയെന്ന് ജ. ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ നടത്തിയ പ്രവേശനപ്പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഒന്നാം പേപ്പറായ ബയോളജിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മൈനസ് രണ്ട് മാര്‍ക്കാണ് ലഭിച്ചത്. രണ്ടാം പേപ്പറായ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ നാല് കുട്ടികള്‍ക്ക് മൈനസ് മാര്‍ക്കാണ് ലഭിച്ചത്. അവസാന റാങ്കുകാരന് നാനൂറില്‍ അഞ്ച് മാര്‍ക്കാണ് കിട്ടിയത്. ഈ വിദ്യാര്‍ത്ഥി ഇനി എന്‍ ആര്‍ ഐ കോട്ടയില്‍ പ്രവേശനം നേടാനുള്ള സാധ്യതയുണ്ടോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവാരത്തകര്‍ച്ച മറികടക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും ചേര്‍ന്ന് ആലോചിക്കണം. വിവിധ കോളേജുകള്‍ വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. ഇത് അടുത്ത വര്‍ഷം മുതല്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ ആലചിക്കുമെന്നും ജ. ജയിംസ് പറഞ്ഞു.