Connect with us

Ongoing News

ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് 29 ാം പ്രതി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച ഐ പി എല്‍ വാതുവെപ്പ് കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മലയാളി താരം ശ്രീശാന്തിനെ കുറ്റപത്രത്തില്‍ 29ാമതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജിത് ചാന്ദിലയാണ് ഒന്നാം പ്രതി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന കുറ്റങ്ങളാണ് ശ്രീശാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. മക്കോക്ക നിയമവും ശ്രീശാന്തിനെതിരെ ചുമത്തിയായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാതുവെപ്പില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന് വ്യക്തമായ പങ്കുള്ളതായി ഡല്‍ഹി കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദാവൂദിന് കളിക്കാരുമായി നേരിട്ട് ബന്ധമില്ല.